അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷവും സർപ്പ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി
ബത്തേരി: സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ സുൽത്താൻബത്തേരി ആർ ആർ ടി കോംപ്ലക്സിൽ വച്ച് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷവും സർപ്പ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ എഫ് എസ് നിർവഹിച്ചു. സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ എ നജ്മൽ അമീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അജിത് കെ രാമൻ, സുൽത്താൻബത്തേരി റെയിഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എ നസ്ന, സുൽത്താൻബത്തേരി എലിഫന്റ്സ് സ്ക്വാഡ് ആൻഡ് ആർ ആർ ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് പി, സുൽത്താൻബത്തേരി ആർ ആർ ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) രാജേഷ് പട്ടേരി കണ്ണൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ബയോളജിസ്റ്റ് ഡോക്ടർ ഒ. വിഷ്ണു വിഷയത്തിൽ ക്ലാസെടുത്തു. കൽപ്പറ്റ സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് എം പി സ്വാഗതവും സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) അംബിക വി. എൻ നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ സോഷ്യൽ ഫോറസ്റ്ററി സ്റ്റാഫ്, സർപ്പ വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.





Leave a Reply