May 26, 2026

ബത്തേരിയിലെ റോഡുകൾ നവീകരിക്കും; റോഡ് പ്രവൃത്തികൾക്ക് 1.80 കോടി രൂപയുടെ ഭരണാനുമതി

0
WhatsApp Image 2026-05-26 at 10.17.59 AM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ റോഡ് പ്രവൃത്തികൾക്കായി 1.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നൂൽപ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി- മാതമംഗലം പുളിമരം കവല റോഡ് ടാറിംഗിന് 20 ലക്ഷം രൂപ, കാര്യമ്പാടി പണിയ ഉന്നതി റോഡ് ടാറിംഗിന് 15 ലക്ഷം രൂപ, ചിത്രാലക്കര വയൽ വരമ്പ് റോഡ് ഫോർമേഷന് 20 ലക്ഷം രൂപ എന്നിങ്ങനെ ഭരണാനുമതിയായി.

അമ്പലവയൽ പഞ്ചായത്തിലെ മേനോൻമുക്ക് -കോട്ടൂർ റോഡ് ടാറിംഗിന് 15 ലക്ഷം, കൊട്ടമ്പംകാരച്ചാൽ റോഡ് കോൺക്രീററ്റിന് 15 ലക്ഷം, വടുവൻചാൽ മലംകൊല്ലി റോഡ് ടാറിംഗിന് 10 ലക്ഷം, ചെറുവയൽ പങ്ങലേരി റോഡ് ടാറിംഗിന് 15 ലക്ഷം, ആനപ്പാറ റേഷൻകട ചക്രൂട്ട് വയൽ ടാറിംഗ്- കലുങ്ക് നിർമാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. പൊട്ടൻകൊല്ലി -എം സി റേഡ് കോൺക്രീറ്റിന് 10 ലക്ഷം, കരിമ്പംകുന്ന്- കാവ് റോഡ് (ചീങ്ങേരി) കോൺക്രീറ്റിന് 10 ലക്ഷം, പൊട്ടൻകൊല്ലി – ചെറുവയൽ ഗുപ്തൻ റേഡ് കോൺക്രീറ്റിന് 20 ലക്ഷം രൂപയും മെഴുകുതിരി കമ്പനി കൊട്ടമ്പം റോഡ് സൈഡ് കെട്ടും കോൺക്രീറ്റ് പ്രവർത്തിക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. പുൽപള്ളി പഞ്ചായത്തിലെ ശങ്കുണ്ണികവല ഗാന്ധിനഗർ ഉന്നതി റോഡ് ടാറിംഗിന് 10 ലക്ഷം രൂപ അനുവദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *