May 26, 2026

പാത്തുമ്മയുടെ കൊലപാതകം: പ്രതിയെ ഉടൻ കണ്ടെത്തണമെന്ന് വൈപ്പടി ശാഖ മുസ്ലിംലീഗ്

0
template for wayanad news (7)
By ന്യൂസ് വയനാട് ബ്യൂറോ

വൈപ്പടി: വെണ്ണിയോട് വൈപ്പടി കുത്തനിവീട്ടില്‍ പാത്തുമ്മയുടെ മരണത്തിനിടയാക്കിയ കൊലപാതകികളെ ഉടൻ കണ്ടെത്തണമെന്ന് വൈ പ്പടി ശാഖ മുസ്ലിംലീഗ്. മെയ് 24ന് ആണ് പാത്തുമ്മയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വൈപ്പടിയും പരിസര പ്രദേശങ്ങളും 5 വർഷത്തോളമായി വീടുകളിൽ കളവുകളും അക്രമ സംഭവങ്ങളും നിത്യസംഭവമാണ്. പലതവണ ഇക്കാര്യം അധികാരികളെ അറിയി ച്ചതുമാണ്. ഇപ്പോൾ കൊലപാതകത്തിലേക്ക് എത്തി നിൽക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്തണമെന്നും നാട്ടിൽ സമാദാന അന്തരീക്ഷം ഉണ്ടാക്കണമെന്നു വൈപ്പടി ശാഖ മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡൻ്റെ സലിം ഇള ങ്ങോളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി ആർ ബാലൻ, അബ്‌ദുള്ള വൈപ്പടി, പി ഗഫൂർ, കെ മുത്തലിബ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *