പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി അനീന ശിവാനി; ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് അഭിമാനം
ദ്വാരക: പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും നേടി അനീന ശിവാനി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി. സയൻസ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ വയനാടിനെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ എ ഗ്രേഡും ഈ മിടുക്കി നേടിയിട്ടുണ്ട്. പിണങ്ങോട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ അനീഷ് പി. മാസ്റ്ററുടെയും അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അധ്യാപികയായ ബബിത പി. ടീച്ചറുടെയും മകളാണ് അനീന. ദ്വാരക നോർബട്ടൈൻ അക്കാദമിയിൽ എൻട്രൻസ് പരിശീലനം നടത്തിയിരുന്ന അനീന ഈ കഴിഞ്ഞ ജെ.ഇ.ഇ പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.





Leave a Reply