May 27, 2026

ഹയർ സെക്കൻഡറി പരീക്ഷ: സർവജനക്ക് ചരിത്ര നേട്ടം; ജില്ലയിൽ ഗവ. സ്കൂളുകളിൽ രണ്ടാം സ്ഥാനം 

0
IMG_20260527_121621
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സുൽത്താൻ ബത്തേരി സർവജന സ്കൂൾ. 93.7 ശതമാനം വിജയം കൈവരിച്ച് ജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിൽ രണ്ടാം സ്ഥാനവും ആകെ സ്കൂളുകളിൽ എട്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് സർവജന ചരിത്ര നേട്ടം കുറിച്ചത്.

പരീക്ഷ എഴുതിയ 127 വിദ്യാർത്ഥികളിൽ 119 പേരും ഉപരിപഠനത്തിന് അർഹത നേടി. സ്കൂളിലെ 14 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടി മികച്ച വിജയം സ്വന്തമാക്കി. കേവലം ഒരൊറ്റ വിഷയം കൊണ്ട് മാത്രമാണ് മറ്റ് 10 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കുമുള്ള എ പ്ലസ് നഷ്ടമായത്.

 

മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, അതിനായി പ്രയത്നിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ പി.ടി.എ  കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *