May 30, 2026

സ്‌കൂൾ ബസ് ജീവനക്കാർക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

0
IMG_20260530_144446
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസ് ജീവനക്കാർക്കായി മോട്ടോർ വാഹന വകുപ്പും എക്സൈസ് വിമുക്തി മിഷനും സംയുക്തമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.പി.ബിജുമോൻ അധ്യക്ഷത വഹിച്ചു.

​എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത് സെമിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളുടെ പഠനാന്തരീക്ഷം പൂർണമായും സുരക്ഷിതമാക്കാൻ ബസ് ഡ്രൈവർമാരും മറ്റ് ജീവനക്കാരും സദാ സന്നദ്ധരായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർഥികൾ തെറ്റായ ലഹരിവഴികളിലേക്ക് തിരിയാതിരിക്കാൻ ജീവനക്കാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ചടങ്ങിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും തുടർന്നുള്ള പ്രഭാഷണത്തിൽ “​കുട്ടികൾ എപ്പോഴും മുതിർന്നവരുടെ, പ്രത്യേകിച്ച് നിത്യേന കാണുന്ന ബസ് ജീവനക്കാരുടെ ശീലങ്ങൾ പെട്ടെന്ന് അനുകരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഡ്രൈവർമാരും സഹായികളും എപ്പോഴും പോസിറ്റീവായ ശീലങ്ങൾ മാത്രം കുട്ടികൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും, കുട്ടികളുടെ മാതൃകകളായി മാറണമെന്നും ഓർമിപ്പിച്ചു”.​

അസിസ്റ്റന്റ്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.സി.ജയകുമാർ സ്വാഗതവും,അസിസ്റ്റന്റ്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.പ്രബിൻ ആശംസകളും നേർന്നു. വയനാട് റോഡ് സേഫ്റ്റി വൊളൻ്റിയർ പി.കുഞ്ഞിമുഹമ്മദ് നന്ദി രേഖപ്പെടുത്തി.സ്‌കൂൾ ബസ് മേഖലയിലെ നിരവധി ഡ്രൈവർമാരും കെയർടേക്കർമാരും സെമിനാറിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *