May 31, 2026

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ്: തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ്

0
IMG_20260531_195030
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയുന്ന, ചുരമില്ലാത്ത ബദൽ പാതയായ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് നടത്തുമെന്ന് കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. വനം, റവന്യൂ, പൊതുമരാമത്ത്, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഡി.പി.ആർ (വിശദമായ പദ്ധതിരേഖ) അംഗീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും റോഡിൻ്റെ ഭാഗം ഉൾക്കൊള്ളുന്ന എം.എൽ.എമാരും പങ്കെടുക്കും.

 

വയനാട് ഡി.സി.സിയിൽ വെച്ച് പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചുരുങ്ങിയ ചെലവിൽ പൂർത്തിയാക്കാൻ കഴിയുന്നതും നിലവിൽ പാതിവഴിയിൽ പ്രവൃത്തി നിലച്ചതുമായ ഈ ബദൽ റോഡിൻ്റെ പൂർത്തീകരണത്തിനായി തന്നക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ഡി.സി.സി സെക്രട്ടറി പി. കെ. അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി. കെ. വർഗീസ് എന്നിവർ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *