കളിച്ചും രസിച്ചും സ്കൂളിലേക്ക്; പുതിയ അധ്യാന വർഷത്തിന് ആരംഭം കുറിച്ച് പ്രവേശനോത്സവം
മീനങ്ങാടി: രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം വീണ്ടും സ്കൂളിലേക്ക് തിരികെയെത്തി വിദ്യാർത്ഥികൾ. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രവേശനോത്സവ പരിപാടികളോടെ പ്രിയപ്പെട്ട കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് സ്വീകരിച്ചു. പുതുതായി കടന്നുവന്ന വിദ്യാർത്ഥികളെ സ്വീകരിച്ചായിരുന്നു പുതിയ അധ്യായന വർഷത്തിന് ആരംഭം കുറിച്ചത്.
മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിർമ്മല പ്രഭാകരൻ, പി കെ ഫൈസൽ കത്തീഡ്രൽ വികാരി ഫാദർ മത്തായി കുഞ്ഞ് ചാത്തനാട്ട് കൂടി, മാനേജർ അനിൽ ജേക്കബ്ബ്, ഫാദർ എൽദോ ഷാജു, ഫാദർ ബേസിൽ കൊളവിക്കുട്ടി, ട്രസ്റ്റി സിജോ മാത്യു, പ്രിൻസിപ്പൽ നൈജിൽ കെ എഫ് പിടിഎ പ്രസിഡന്റ് ജോഷി മാമൂട്ടത്തിൽ, ഭാരവാഹികളായ ഇ.പി ബേബി, ബാബു പുളിനാട്ട്, ടി.കെ തോമസ് എന്നിവർ പ്രസംഗിച്ചു.





Leave a Reply