സ്കൂൾ തുറക്കൽ: സംസ്ഥാനത്ത് ടിപ്പർ ലോറികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനത്ത് ടിപ്പർ ലോറികളുടെ സർവീസിന് മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഓരോ ജില്ലയിലും ടിപ്പറുകൾ നിരത്തിലിറക്കാൻ പാടില്ലാത്ത സമയക്രമവും വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 10 മണി വരെയും, വൈകിട്ട് 3.30 മുതൽ 5 മണി വരെയും ടിപ്പറുകൾക്ക് വിലക്കുണ്ടാകും. ഈ സമയക്രമം ലംഘിച്ച് സർവീസ് നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.





Leave a Reply