June 2, 2026

വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
IMG_20260602_103413
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:  കൊളവള്ളി പാറക്കവല കഞ്ഞിക്കുഴിയിൽ കലേഷിൻ്റെയും ലതികയുടെയും മകൻ അഭിലാഷിനെയാണ് (11) ഞായറാഴ്‌ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കബനിഗിരി സെന്റ് മേരീസ് എ.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിലാഷ്, സംഭവ സമയത്ത് വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോഴാണ് മരിച്ചത്. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്‌ച വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഖിലേഷ്, ഗോപിക എന്നിവർ സഹോദരങ്ങളാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 04712552056.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *