വയനാട് ടു ലഡാക്ക്; ബെെക്കിൽ സാഹസിക യാത്രയുമായി ഉപ്പയും മകനും
വൈത്തിരി: സ്വപ്ന യാത്രയ്ക്കൊപ്പം മകനേയും ചേർത്ത്പിടിച്ച് ചുണ്ടേൽ സ്വദേശി അമ്പലത്ത് വീട്ടിൽ ബാവ അഷറഫ്. വിദ്യാർത്ഥിയായ മകൻ മിഷാലിനൊപ്പം ബെെക്കിൽ വൈത്തിരിയില്‍ നിന്നും ലഡാക്കിലേക്കും തിരിച്ചുമുള്ള സാഹസിക യാത്രയ്ക്കാണ് ഇരുവരും തുടക്കം കുറിച്ചത്.
അഫ്റഫിന്റെ വർഷങ്ങളായുള്ള സ്വപ്നമാണ് ലഡാക്കിലേക്കുള്ള ബെെക്ക് യാത്ര. പത്താംക്ലാസ് കഴിഞ്ഞ മകനൊപ്പം ആ ആഗ്രഹം ഇപ്പോൾ യാഥാർഥ്യമാവുകയാണ്. കഴിഞ്ഞ പത്ത് വർഷക്കാലമായി മനസിലുള്ള ആഗ്രഹമാണെന്നും മകൻ വലുതായതിനാൽ അവനെയും ഒപ്പം കൂട്ടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ കൂടെ മുക്കം സ്വദേശി റഷീദും മകനും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് വൈത്തിരി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഊഷ്മളമായ യാത്രയയപ്പും ഫ്‌ളാഗ് ഓഫ് ചടങ്ങും സംഘടിപ്പിച്ചു. വൈത്തിരി ടൗണില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.





Leave a Reply