സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു
മേപ്പാടി: പീപ്പ്ൾസ് ഫൗണ്ടേഷൻ എജ്യു സപ്പോർട്ട് സ്കീമിൻ്റെ ഭാഗമായി കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രദേശങ്ങളിൽ നൽകുന്ന സ്കൂൾ കിറ്റുകളുടെ വിതരണം നെടുമ്പാലയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോഡിനേറ്റർ അബൂബക്കറിന് കിറ്റ് കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രദേശത്തെ നിർധനരായ മുപ്പതോളം വിദ്യാർത്ഥികൾക്കാണ് സ്കൂൾ ബാഗും നോട്ട്ബുക്കുകളും അടങ്ങുന്ന പഠനോപകരണങ്ങൾ നൽകിയത്. ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.പി. യൂനസ് അദ്ധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസ, വാർഡ് മെമ്പർ രുഗ്മിണി, വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം അമ്പലവയൽ എന്നിവർ ആശംസകൾ നേർന്നു. സെമീർ കൈതക്കൽ സ്വാഗതവും വി.വി. കുഞ്ഞിമുഹമ്മദ് റിപ്പൺ സമാപനവും നിർവ്വഹിച്ചു.





Leave a Reply