June 6, 2026

നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ പരിസ്ഥിതി ദിനചാരണം നടത്തി

0
IMG_20260606_110727
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നസീറ ബൊട്ടാണിക്കൽ ഗാർഡന്റെ നേതൃത്വത്തിൽ ആസ്റ്റർ വോളന്റിയെഴ്സുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടുകൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. മെഡിക്കൽ വിദ്യാർത്ഥികളുടെ എൻ എസ് എസ് കൂട്ടായ്മ, നഴ്സിംഗ്, ഫാർമസി വിദ്യാർത്ഥികൾ, ഓയിസ്ക ഇന്റർനാഷണൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ബൊട്ടാണിക്കൽ ഗാർഡന്റെ വിവിധ ഭാഗങ്ങളിൽ അപൂർവയിനങ്ങളിൽപ്പെട്ട വിവിധങ്ങളായ തൈകൾ വച്ചു.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന നസീറ ബൊട്ടാണിക്കൽ ഗാർഡൻ, ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ഹരിത സംരംഭമാണ്. വിവിധ ഔഷധസസ്യങ്ങളുടെയും അപൂർവ സസ്യവർഗങ്ങളുടെയും ശേഖരമായ ഈ ഉദ്യാനം വിദ്യാർത്ഥികൾക്കും സന്ദർശകർക്കും പ്രകൃതിയെക്കുറിച്ചുള്ള പ്രായോഗിക പഠനത്തിനും പരിസ്ഥിതി അവബോധം വളർത്തുന്നതിനും അവസരമൊരുക്കുന്നു. ഹരിത പ്രവർത്തനങ്ങൾക്കും സുസ്ഥിര വികസന ആശയങ്ങൾക്കും പ്രചോദനമാകുന്ന ഈ ഉദ്യാനം, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പരിസ്ഥിതി പ്രതിബദ്ധതയുടെ പ്രതീകമായി നിലകൊള്ളുന്ന ഒന്നാണ്.

ചടങ്ങിൽ നസീറ ബൊട്ടാണിക്കൽ ഗാർഡൻ പ്രൊജക്റ്റ് ഡയറക്ടർ ഡോ. കെ എസ് മുരളി, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.ജിജി ജോസ് , ജനറൽ അഡ്മിനിസ്ട്രേഷൻ ചീഫ് സൂപ്പി കല്ലങ്കോടൻ, ഡി ജി എം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളന്റിയേഴ്‌സ് ലീഡ് മൊഹമ്മദ്‌ ബഷീർ, ഓയിസ്ക കല്പറ്റ ചാപ്റ്റർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *