തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണവും ഔഷധസസ്യ നഴ്സറി വിപുലീകരണവും സംഘടിപ്പിച്ചു
തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പുതുശ്ശേരി ഗവ: ആയുർവേദ ഡിസ്പെൻസറിയുടെയും ആയുഷ്ഗ്രാം മാനന്തവാടിയുടെയും ആഭിമുഖ്യത്തിൽ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഷിൻ്റോ കല്ലിങ്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 40 ഓളം ഇനം ഔഷധത്തൈകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഔഷധസസ്യ നഴ്സറിയുടെ വിപുലീകരണവും ഇതോടൊപ്പം നടന്നു. നിലവിൽ 250 ഓളം ഔഷധ തൈകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഡോ ശാന്തിനി ടി, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ സിജോ കുര്യാക്കോസ്, സന്തോഷ് ശേഖർ, പവിത കെ കെ, ലിനോജ് വി.ടി, കുഞ്ഞാമൻ കെ.കെ, ബിബിൻ പി.എഫ്, ഭാസ്കരൻ സി.കെ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply