June 10, 2026

മാനന്തവാടിയിൽ ലോകകപ്പ് ആവേശം വാനോളം; ജൂൺ 11-ന് ‘കപ്പിലേക്കൊരു കിക്ക്’ വിളംബര ജാഥ സംഘടിപ്പിക്കും

0
IMG_20260609_143715
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഫിഫ വേൾഡ് കപ്പ് 2026-ന്റെ ആവേശം മാനന്തവാടിയിലും ഒരുക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയവും സംയുക്തമായി ജൂൺ 11-ന് ‘കപ്പിലേക്കൊരു കിക്ക്‌’ വിളംബര ജാഥ നടത്തും. ബൈക്കുകൾ, കാറുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 2 മണിക്ക് വള്ളിയൂർകാവിൽ നിന്ന് ആരംഭിക്കുന്ന ജാഥ കൊയിലേരി, പയ്യംപള്ളി, ഒണ്ടയങ്ങാടി, ചെറ്റപ്പാലം, എരുമത്തെരുവ്, പിലാക്കാവ് പഞ്ചാര കൊല്ലി, ചിറക്കര, വട്ടർ കുന്ന്, കുറ്റിമൂല, കണിയാരം, കുഴിനിലം, ഒഴക്കോടി, ചൂട്ടക്കടവ് ജി.കെ എം വഴി മാനന്തവാടി ടൗൺ ചുറ്റി നഗരസഭ ഓഫീസിന് സമീപം സമാപിക്കും. ഇതിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കാൽനടയായി ആരാധക ജാഥ നഗരം ചുറ്റി ഗാന്ധി പാർക്കിൽ വൈകുന്നേരം 6 മണിക്ക് സമാപിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം (https://docs.google.com/forms/d/e/1FAIpQLSdNP953FQQOfwfkWFRIyVfM_ps4ROr0PkPjKV8hMQ3DA40OWQ/viewform?usp=publish-editor) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പൂർണ്ണമായും ട്രാഫിക് നിയമങ്ങൾ പാലിച്ചായിരിക്കണം ജാഥയിൽ പങ്കെടുക്കേണ്ടതെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്, കൗൺസിലർ വി.ആർ. പ്രവീജ്, പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകരായ വി. ഹുസൈൻ, വി.പി. ഷിനോജ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 04935 242456, 9605849199 എന്നീ നമ്പറുകളിലോ 9946426690 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *