June 9, 2026

വയനാട്ടിൽ സിനിമാ വിദ്യാഭ്യാസത്തിന് പുതിയ ദിശ നൽകി സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

0
IMG_20260609_141019
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് സിനിമാ ചിത്രീകരണങ്ങളുടെ പ്രധാന കേന്ദ്രമായി മാറുന്ന പശ്ചാത്തലത്തിൽ, മാനന്തവാടി തോണിച്ചാലിൽ പ്രവർത്തിക്കുന്ന സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (എസ് ഐ എഫ് ഐ) സിനിമാ പഠനരംഗത്ത് ശ്രദ്ധേയമാകുന്നു. കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷനും കേരള സർക്കാർ അംഗീകാരവുമുള്ള ഈ സ്ഥാപനത്തിൽ ഫിലിം ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, ഫിലിം മേക്കിംഗ് ആൻഡ് ആക്ടിംഗ്, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, വി.എഫ്.എക്സ് ആൻഡ് ത്രീഡി അനിമേഷൻ എന്നീ വിഷയങ്ങളിൽ ബി.എ. കോഴ്സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ക്ലാസ് മുറി പഠനത്തിനപ്പുറം പ്രോജക്ടുകൾക്കും ഇൻഡസ്ട്രി അധിഷ്ഠിത പരിശീലനങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ സിനിമ, ഒ.ടി.ടി, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ നേടാൻ വിദ്യാർത്ഥികളെ ഇവിടെ സജ്ജരാക്കുന്നു. ഈ സ്ഥാപനത്തെക്കുറിച്ച് കൂടുതൽ അറിയാൻ +91 79947 30809 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *