കൽപ്പക സ്റ്റോറും ഓഫീസും ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മാനന്തവാടി താലൂക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോർ ലിമിറ്റഡിന്റെ (കൽപ്പക സ്റ്റോർ) പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൽപ്പക സ്റ്റോർ പെരുവക റോഡിലെ പുതിയ കെട്ടിടത്തിലേക്കാണ് മാറ്റിയത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ശശികുമാർ എ.പിയും, കൽപ്പക സ്റ്റോറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകരയും നിർവ്വഹിച്ചു. ചടങ്ങിൽ കൽപ്പക വൈസ് പ്രസിഡന്റ് ഹംസ മുരിങ്ങേക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. വേണുഗോപാൽ എം., എടവക ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് തോട്ടത്തിൽ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജോയ്സി ഷാജി, ചൈതന്യ പെടലാടി, കൃഷ്ണൻ കെ.എം., നൗഫൽ എസ്.എം., സന്തോഷ് എൻ.ടി., അനുകെ ജോർജ്, ഷാജു ഒ.ജെ. എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ഫൈസൽ പി. സ്വാഗതവും പ്രബിത്ത് ചന്ദ്രൻ എ. നന്ദിയും പറഞ്ഞു.





Leave a Reply