വയനാട് ജില്ലയിൽ എട്ട് തട്ട് കടകൾ പൂട്ടിച്ചു
കൽപ്പറ്റ: ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനു വൃത്തിഹീനമായ തട്ടുകടകളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് സുൽത്താൻ ബത്തേരി കേന്ദ്രികരിച്ചു നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ, പൊതു ശുചിത്വ മാർഗനിർദേശങ്ങൾ എന്നിവയിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബന്ധപ്പെട്ട 8 സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവെക്കുന്നതിനായി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ശിപാർശ സമർപ്പിച്ചു.
പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി പ്രസ്തുത ശിപാർശ പരിശോധിച്ച് അംഗീകരിച്ച വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ
(ഡെസിഗ്നേറ്റഡ് ഓഫീസർ ) ഭക്ഷ്യ സുരക്ഷ ഗുണ നിലവാരം 2006 ലെ സെക്ഷൻ 32(3) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.





Leave a Reply