June 12, 2026

മെഡിക്കൽ കോളേജിന് മുന്നിൽ മലിനജലം പരന്നൊഴുകി; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

0
IMG_20260612_144927
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിന് മുൻവശത്ത് മലിനജലം പരന്നൊഴുകിയതിനെ തുടർന്ന് സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ സൂപ്രണ്ട് ഓഫീസിൽ പ്രതിഷേധവുമായി എത്തി. കഴിഞ്ഞ മൂന്ന് ദിവസമായി അത്യാഹിതവിഭാഗത്തിന് മുൻവശത്തും മോർച്ചറി റോഡിലൂടെയുമാണ് മെഡിക്കൽ കോളേജിലെ ദുർഗന്ധം നിറഞ്ഞ വെള്ളം ഒഴുകിയത്. വെള്ളിയാഴ്ച രാവിലെയോടെ രൂക്ഷമായ ദുർഗന്ധം കൂടി അനുഭവപ്പെട്ടത് ആശുപത്രിയിലെത്തിയ രോഗികളെയും ജീവനക്കാരെയും ഏറെ പ്രതിസന്ധിയിലാക്കി. മഴ പെയ്യുന്നതോടെ മലിനജലം മഴവെള്ളവുമായി ചേർന്ന് മെഡിക്കൽ കോളേജ് റോഡിലേക്കും ഒഴുകുന്ന സാഹചര്യമാണുള്ളത്.

 

വിവരമറിഞ്ഞ് രാവിലെ 10.30ഓടെ പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ഡെപ്യൂട്ടി ഡിഎംഒ ഡോ. ആൻസി മേരി ജേക്കബ്, ആർഎംഒ ഡോ. ആർ. ജി. ഫെസിൻ എന്നിവരുമായി ചർച്ച നടത്തി. പ്രശ്നത്തിന് വെള്ളിയാഴ്ച രാത്രിയോടെ തന്നെ പരിഹാരം കാണുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധ സമരത്തിന് വി. ബി. ബബീഷ്, കെ. അഖിൽ, എ. കെ. റൈഷാദ്, കെ. ശ്രീജിത്ത്, എൻ. വി. ലിജീഷ്, ഹരീഷ് എരുമത്തെരുവ്, ബിനീഷ് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *