June 13, 2026

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം കുറയ്ക്കാം; ഡി-ഡാഡ് പരിശീലനം സംഘടിപ്പിച്ചു

0
WhatsApp Image 2026-06-13 at 6.44.33 PM
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: കുട്ടികളിൽ വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് ദുരുപയോഗത്തിൽ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കാണുന്നതിന് കേരള പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ മുൻകൈ എടുത്ത് നടത്തുന്ന നൂതന പദ്ധതിയായ ഡി-ഡാഡിൻ്റെ രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പിടിഎയുടെ സഹകരണത്തോടെ പിണങ്ങോടുള്ള വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി പിടിഎ പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ അഡിക്ഷൻ മാനസികാവബോധവും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങളും എന്ന വിഷയത്തിൽ ഡി ഡാഡ് സൈക്കോളജിസ്റ്റ് അനുശ്രീ സി എൻ, പ്രോജക്ട് കോഡിനേറ്റർ അജിത ടി എന്നിവർ ക്ലാസ്സെടുത്തു.

18 വയസ്സിൽ താഴെയുള്ള കുട്ടികളിലെ ഡിജിറ്റൽ അടിമത്തം നേരത്തെ കണ്ടെത്തുകയും മനഃശാസ്ത്രപരമായ പരിശോധനകളും കൗൺസിലിംഗും വഴി ശാസ്ത്രീയ ഇടപെടൽ നടത്തുക. ആവശ്യമെങ്കിൽ ചികിത്സ റഫറൽ നിർദേശവും അതിൻറെ തുടർച്ചയും, കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഡിജിറ്റൽ സാക്ഷരതയും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക. കുട്ടികളിൽ ആരോഗ്യകരമായ സ്‌ക്രീൻ ഉപയോഗ ശീലങ്ങൾ വളർത്തുകയും പഠനത്തിലും സാമൂഹിക ജീവിതത്തിലും ശ്രദ്ധ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.

സ്റ്റാഫ് സെക്രട്ടറി അബൂബക്കർ എം, നിസാർ കമ്പ തുടങ്ങിയവർ സംസാരിച്ചു. ഫെബിന സി സ്വാഗതവും. ഫാത്തിമ എം എസ് നന്ദിയും പറഞ്ഞു. കൽപ്പറ്റ ട്രാഫിക് പോലീസ് സ്റ്റേഷൻ സമീപമുള്ള ഡി ഡാഡ് സെൻററിൽ ഇതുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാണ്. ചിരി ഹെൽപ്പ് ലൈൻ ഫോൺ 9497900200.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *