അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: പ്രവാസി കോൺഗ്രസ്സ് കൽപ്പറ്റ നിയോജക മണ്ഡലം അംഗത്വ ക്യാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.വി. ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സജി മണ്ടലത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഇരുപത് വർഷം പ്രവാസ ജീവിതം നയിച്ച ജാൻസി വൈത്തിരി ചടങ്ങിൽ വെച്ച് ആദ്യ അംഗത്വം സ്വീകരിച്ചു. ടി.ടി. സുലൈമാൻ, ടി.ജെ. പൗലോസ്, ആഷിഖ് മൂപ്പൈനാട്, അഷ്റഫ് ചെമ്പോത്തറ, ത്രേസ്യാമ്മ ആൻ്റണി, ജിനി സിബി, ആശിഖ് വൈത്തിരി, മുഹമ്മദ് ഫവാസ്, സുനിജ, ആസാദ് പാറക്കൽ, പി.എ. അബ്ബാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply