June 15, 2026

വയോജന സംരക്ഷണ റാലിയും അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചാരണവും

0
WhatsApp Image 2026-06-15 at 8.11.59 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വയോജന കൗൺസിൽ, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വയോജന സംരക്ഷണ ബോധവത്കരണ റാലി കളക്ടറേറ്റ് അങ്കണത്തിൽ രാവിലെ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി വിശ്വനാഥൻ അദ്ധ്യക്ഷനായി. ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളായ സി.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.പി അനിത, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻചാർജ് കെ.കെ പ്രജിത്ത്, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. മുഹമ്മദ് ജാബിർ എന്നിവർ സംസാരിച്ചു. തുടർന്ന് ആരോഗ്യകരവും സജീവവുമായ വാർദ്ധക്യം എന്ന വിഷയത്തിൽ ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സുഷമ ക്ലാസ് നയിച്ചു.

വയോജനാരോഗ്യം ഹോമിയോപ്പതിയിലൂടെ എന്ന വിഷയത്തിൽ കോട്ടത്തറ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രേം കുമാറും ആയുർവേദ സംബന്ധമായ വിഷയങ്ങളിൽ ആയുഷ് മെഡിക്കൽ ഓഫീസർ ഡോ.ബിജുല ബാലകൃഷ്ണനും ക്ലാസുകൾക്ക് നേതൃത്വം നൽകി. വയോജനങ്ങൾക്കായുള്ള സേവനങ്ങളും ക്ഷേമ പദ്ധതികളും സംബന്ധിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ക്ലാസെടുത്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പാനൽ അഭിഭാഷകൻ ടി.ജെ ടിക്സൺ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *