June 18, 2026

ഇന്ധനവില വർധനവ്: കൽപ്പറ്റയിൽ മോട്ടോർ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

0
IMG_20260618_100053
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പെട്രോൾ, ഡീസൽ വില വർധനയിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഓട്ടോ–ടാക്‌സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തി. ഓട്ടോ–-ടാക്‌സി വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകുക, വിലക്കയറ്റം തടയുക, ഓട്ടോ-–ടാക്‌സി നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാമായാണ് ജില്ലയിലും സമരം സംഘടിപ്പിച്ചത്. ഇന്ധനവില വർധനയോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാകുന്നത് തൊഴിലാളികൾക്ക് ഇരട്ടപ്രഹരമാണെന്ന് സമരം ചൂണ്ടിക്കാട്ടി. മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എം. മധു ഉദ്ഘാടനംചെയ്‌തു. കെ. എം. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. എം. അബ്ബാസ്, പി. എ. അസീസ്, എ. റിയാസ്, കെ. ജയരാജൻ, പി. കെ. അസീസ്, പി. എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. സുഗതൻ സ്വാഗതവും ബാബു ഷിജിൽ കുമാർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *