June 18, 2026

ചെന്നലോട് യുപി സ്കൂളിൽ പെനാൽറ്റി കിക്ക് മത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ചു

0
IMG_20260618_110704
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: ‘ലോക കപ്പിനോടൊപ്പം ലഹരിക്കെതിരെ’ എന്ന സന്ദേശമുയർത്തി ചെന്നലോട് ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ തൂഫാൻ ഗോൾ പോസ്റ്റുകൾ സ്ഥാപിച്ച് പെനാൽറ്റി കിക്ക് മത്സരം സംഘടിപ്പിച്ചു. മോഹൻദാസ്, ആഷിഖ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡന്റ് ലത്തീഫ് പറമ്പൻ നിർവഹിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക ജയ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സന്ധ്യ ടീച്ചർ, പിടിഎ എക്സിക്യൂട്ടീവ് അംഗം നാസർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനവും പെനാൽറ്റി കിക്കുകളിലൂടെ വിജയികളായ ടീമിനുള്ള ട്രോഫി വിതരണവും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *