വയനാട് ജില്ലയ്ക്കായി പ്രത്യേക വികസന പാക്കേജ്; സംസ്ഥാനത്തിന് ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്ററും
തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പാക്കേജുകള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ ജില്ലകള്‍ക്കായുള്ള പ്രത്യേക പാക്കേജുകളുടെ കീഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഇവിടെ പ്രത്യേക പരിഗണന നല്‍കുമെന്നും ബജറ്റില്‍ പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉരുള്‍പൊട്ടലുകള്‍, തീരശോഷണം, മുണ്ടക്കൈ-ചൂരല്‍മല ദുരന്തം, വെള്ളപ്പൊക്കങ്ങള്‍ എന്നിങ്ങനെ നിരവധി വിനാശകരമായ പ്രകൃതി ദുരന്തങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ കേരളം നേരിട്ടു. ഈ സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും നടപടി സര്‍ക്കാര്‍ കൈക്കൊള്ളും.
പ്രത്യേക മുന്നറിയിപ്പ് സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലിംഗ്, ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ്, റിസ്ക് അനലിറ്റിക്സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവ സമന്വയിപ്പിക്കുന്നതിനായി ‘കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍’ സ്ഥാപിക്കും. ഈ പദ്ധതിയുടെ നടത്തിപ്പിനായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.





Leave a Reply