June 22, 2026

വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു

0
IMG_20260622_120420
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) വയനാട് ജില്ലാ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ മാനന്തവാടി നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിതരണം ചെയ്തു. യോഗത്തിൽ കേരളത്തിലെ മാട്ടിറച്ചി ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി ഉയർന്നു. കേരളത്തിലെ മാട്ടിറച്ചി ലഭ്യത പൂർണമായും അന്യസംസ്ഥാന വിപണികളെ മാത്രം ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് തടയുന്ന ചില സംഘങ്ങളുടെ പ്രവർത്തനം മൂലം കേരളത്തിൽ മാട്ടിറച്ചി ലഭ്യത ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വയനാട് ജില്ലയിൽ തന്നെ നിരവധി അറവുശാലകളാണ് നിലവിൽ അടച്ചുപൂട്ടപ്പെട്ടത്. ലഭ്യത കുറഞ്ഞതിനാൽ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണുള്ളതെന്നും ഭക്ഷ്യമേഖലയിൽ മാട്ടിറച്ചിയുടെ കുറവ് ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് മാട്ടിറച്ചി എത്തിക്കുന്നതിന് അന്യസംസ്ഥാനങ്ങളുമായി ഇടപെടലുകൾ നടത്തി ലഭ്യത ഉറപ്പുവരുത്താൻ സത്വര നടപടികൾ സ്വീകരിക്കണം. കൂടാതെ, പാചകവാതക ലഭ്യതയും അനിയന്ത്രിതമായ വിലക്കയറ്റവും പ്രതിസന്ധിയിലാക്കിയ കാറ്ററിംഗ് വ്യവസായ മേഖലയെ സഹായിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജി. ശ്രീവത്സൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.സി. ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഭരണസമിതിയംഗം സി.എൻ. ചന്ദ്രൻ, സാജൻ പൊരുന്നിക്കൽ, യേശുദാസ് പുൽപ്പള്ളി, വിജു മന്ന, ഹുസൈൻ ഹാജി എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *