June 22, 2026

ഓപറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബദ്റുൽ ഹുദാ അക്കാദമി

0
IMG_20260622_110701
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ലഹരി വിരുദ്ധ യജ്ഞമായ ‘ഓപറേഷൻ തൂഫാൻ’ പ്രവർത്തനങ്ങൾക്ക് പനമരം ബദ്റുൽ ഹുദാ അക്കാദമി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അക്കാദമിയിൽ സംഘടിപ്പിച്ച പരിപാടി പി. കെ. ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയിൽ ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാർ ഓപ്പറേഷൻ തൂഫാൻ ക്യാമ്പെയ്ൻ പ്രഖ്യാപിച്ചതിന് ശേഷം ഒരു എം.എൽ.എ എന്ന നിലയിൽ താൻ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് ബദ്റുൽ ഹുദയിലേതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന് പുറമെ, നാടിന്റെ നന്മയ്ക്ക് ആവശ്യമായ പൊതു ഇടങ്ങളിൽ ഇടപെടാനുള്ള താല്പര്യം കൂടി കാണിക്കുന്ന ബദ്റുൽ ഹുദയെയും അതിന്റെ നായകൻ ഉസ്മാൻ മൗലവി ഉസ്താദിനെയും പ്രത്യേകം അഭിനന്ദിക്കുന്നതായും എം.എൽ.എ കൂട്ടിച്ചേർത്തു. ചടങ്ങിൽ പി. ഉസ്മാൻ മൗലവി സ്വാഗതവും മുഹമ്മദ് ഷാഫി നൂറാനി നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *