June 23, 2026

മെഡിക്കൽ കോളേജ് വികസനം: ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു

0
IMG_20260623_165555
By ന്യൂസ് വയനാട് ബ്യൂറോ

മെഡിക്കൽ കോളേജ് വികസനം: ജനകീയ കൺവെൻഷൻ സംഘടിപ്പിച്ച

 

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. അമ്പുകുത്തിയിലുള്ള വനംവകുപ്പിന്റെ സ്ഥലം ഏറ്റെടുക്കാനായി നേരത്തെ തുടങ്ങിയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി ഉഷാ വിജയൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യമന്ത്രി കെ. മുരളീധരൻ എന്നിവരെ നേരിൽ കാണാൻ കൺവെൻഷൻ തീരുമാനിച്ചു. മെഡിക്കൽ കോളേജിന് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന ബജറ്റ് പരാമർശം ഏറെ പ്രതീക്ഷയോടെയാണ് കൂട്ടായ്മ നോക്കിക്കാണുന്നത്. ഇതിനൊപ്പം പേ വാർഡിനോട് ചേർന്നുള്ള പോലീസ് വകുപ്പിന്റെ 67 സെന്റ് സ്ഥലം ആരോഗ്യ വകുപ്പിന് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് എമർജൻസി മെഡിസിൻ സംവിധാനം, സ്ട്രോക്ക് യൂണിറ്റ് എന്നിവ ഒരുക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്താനും കൂട്ടായ്മ നിശ്ചയിച്ചിട്ടുണ്ട്. റഷീദ് നീലാംബരി അധ്യക്ഷത വഹിച്ച യോഗത്തിൽ സൂപ്രണ്ട് ഇൻചാർജ് ഡോ. മൃദുലാൽ, സീനിയർ ഫിസിഷ്യൻ ഡോ. എ. ഗോകുൽദേവ്, മുൻ എ.ഡി.എം. എം.ജെ. അഗസ്റ്റിൻ, അഡ്വ. ഷെബിൻ ജോർജ്, മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് മാവറ വർക്കി, റിട്ട. പ്രധാനാധ്യാപകൻ ബാബു ഫിലിപ്പ്, ഫാ. വർഗീസ് മറ്റമന, അഡ്വ. അബ്ദുൾ റഷീദ് പടയൻ, ഷോബിൻ സി. ജോണി, മാധ്യമപ്രവർത്തകൻ എ. ഷമീർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *