ലക്കിടിയിൽ കാട്ടാന തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വൈത്തിരി: ലക്കിടി അറമലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് കുത്തിമറിച്ചിട്ടു. ആക്രമണത്തിൽ വീടിന് വൻ നാശനഷ്ടം സംഭവിച്ചു. അറമല മൂച്ചിത്തറയിൽ ജംഷീദിന്റെ വീടിന് നേരെയാണ് ഒറ്റക്കൊമ്പന്റെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഈ സമയം ജംഷീദും ഭാര്യയും മൂന്ന് മക്കളും മാതാപിതാക്കളും വീട്ടിനകത്തുണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ആനയുടെ പരാക്രമത്തിൽ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്.





Leave a Reply