‘വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് പ്രവൃത്തികളിലെ അപാകതകൾ പരിഹരിക്കും’; ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു
മാനന്തവാടി: മാനന്തവാടി നഗരത്തിലെ റോഡ് പ്രവൃത്തികളിലെ അപാകതകൾ, മഴയെത്തുടർന്നുള്ള വെള്ളക്കെട്ടുകൾ എന്നിവ പരിഹരിക്കുന്നതിനായി നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റൻ്റ് അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ നഗരത്തിലെ റോഡുകളുടെ അപാകത പരിഹരിക്കാനും, നടപ്പാതകൾ, കൈവരികൾ, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കാനും ധാരണയായി.
കഴിഞ്ഞ ദിവസം പെയ്ത ശകതമായ മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വലിയ സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും റോഡ് പ്രവർത്തികളിലെ അപാകതകളെ കുറിച്ച് വിമർശനവമുയർന്ന സാഹചര്യത്തിൽ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുടെ യോഗം നഗരസഭ വിളിച്ച് ചേർത്തിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും യോഗം ചേർന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് പ്രവർത്തികളിലെ അപാകതകൾ പരിഹരിക്കാനും, നഗരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ, നടപ്പാതകൾ, കൈവരികൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇന്റർലോക്ക് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾ കെ ആർ എഫ് ബി യുടെ മേൽ ഊരാളുങ്കൽ ഏറ്റെടുത്ത് നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. എന്നാൽ വള്ളിയൂർക്കാവ് റോഡ് പ്രവർത്തികൾ മറ്റൊരു കരാറുകാരൻ നടത്തിയതിനാൽ തന്നെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളാൻ സാധിച്ചില്ല.
യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. സിന്തു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീജ ഫ്രാൻസിസ്, പി വി ജോർജ്, പി വി എസ് മൂസ, ഷിബു കെ ജോർജ്, പൊതുമരാമത്ത് വകുപ്പ് റോഡ്സ് കെട്ടിട വിഭാഗം എഞ്ചിനിയർമാരാം സ്നേഹ, ജീസൻ, സമൻ, കെ എ ഫ് ആർ ബി എഞ്ചിനിയർമാരായ വിജയ് കൃഷ്ണൻ, നിഖില, ഊരാളുങ്കൽ പ്രോജക്ട് മാനേജർ പി മുഹമ്മദ് ഷമീം, ലീഡർ കുമാരൻ എന്നിവർ പങ്കെടുത്തു.





Leave a Reply