June 23, 2026

കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി; കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയ്ക്കായി തിരച്ചിൽ തുടരുന്നു

0
WhatsApp Image 2026-06-23 at 5.48.17 PM
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്‌ടർക്കായി തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു. ഇന്നലെ രാവിലെ വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപമുണ്ടായ അപകടത്തിൽ വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറയിൽ ശ്രീജിത്തി(29)നെയാണ് കാണാതായത്. ഒപ്പം തിരയടിയേറ്റ് വീണ നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജ് വിദ്യാർഥി ആലപ്പുഴ സ്വദേശി എച്ച്.എൻ.വിജയ്(24) കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. പ്രാവച്ചമ്പലം അരിക്കടമുക്കിലുള്ള സുഹൃത്ത് ഗോകുലിൻറെ വിവാഹത്തിൽ സംബന്ധിക്കാനായി 21ന് എത്തിയതായിരുന്നു ശ്രീജിത്ത്.

ശ്രീജിത്തും കോളേജ് ഹോസ്‌റ്റലിലെ ജൂനിയർ വിദ്യാർഥികളുൾപ്പെട്ട എട്ട് അംഗ സംഘവുമായി ഇന്നലെ രാവിലെ കാറിൽ വിഴിഞ്ഞത്തെ ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപമെത്തിയത്. സംഘത്തിലൊരാൾ കാറിലിരുന്നു. മറ്റുള്ളവർ കോൺക്രീറ്റ് കൈവരികളിലും ഇരുന്നു. ഇതിനിടെ ശ്രീജിത്തും വിജയ്‌യും താഴത്തെപാറക്കെട്ടിലേക്ക് ഇറങ്ങി. ഇതിനിടെ ശക്‌തമായ തിരയടിച്ചുവെന്നും അടിയേറ്റ് രണ്ടു പേരും വീണുവെന്നും വിജയ് പൊലീസിനോട് പറഞ്ഞു. എഴുന്നേറ്റു നോക്കുമ്പോൾ ശ്രീജിത്തിനെ കാണാനില്ലായിരുന്നുവെന്നും വിജയ് പറഞ്ഞു. തുടർന്ന് വിഴിഞ്ഞം തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സസ്മെന്റ്റ് എന്നിവർ തിരച്ചിൽ നടത്തി. വൈകിട്ടു വരെയും വിവരം ലഭിച്ചില്ല. ഇതോടെയാണ് തിരച്ചിൽ ഇന്നും തുടരുന്നത്. കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ ചേർന്നാണ് രക്ഷാപ്രവർത്തനം. കോസ്റ്റൽ പൊലീസ് കേസെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *