June 23, 2026

മഴയും വെയിലും ഇനി പ്രശ്നമാകില്ല; പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നാളെ നാടിന് സമർപ്പിക്കും

0
WhatsApp Image 2026-06-23 at 6.51.16 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി- കോഴിക്കോട് റോഡിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നാളെ നാടിന് സമർപ്പിക്കും. രാവിലെ 11 മണിയ്ക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ദീര്‍ഘകാലത്തെ ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രം. മുനിസിപ്പല്‍ ബസ്റ്റാന്‍റ് കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, എല്ലാ ജനങ്ങള്‍ക്കും ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍‌ക്കാന്‍ ആവശ്യമായ സ്ഥലസൗകര്യത്തോടുകൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളും, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളും, പൊതുജനങ്ങളും പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *