വിഷരഹിത മത്സ്യം കഴിക്കാം; മത്സ്യവിളവെടുപ്പ് നടത്തി
വെള്ളമുണ്ട : കേരളത്തിൽ ട്രോളിങ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്താനും വിഷരഹിത മത്സ്യം ലഭ്യമാക്കുന്നതിനുമായി വയനാട് ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി – 2026 പരിപാടിയുടെ ഭാഗമായി മത്സ്യവിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ അയൂബ്. റ്റി. തോട്ടോളി എന്ന കർഷകന്റെ ഫാമിൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി. എം. കമർലൈല നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക അധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആത്തിക്കഭായി, മെമ്പർമാരായാ ബുഷ്റ കോമ്പി, അബ്ദുള്ള കാണിയാങ്കണ്ടി, റംല മുഹമ്മദ്, അക്വാകൾചർ പ്രൊമോട്ടർ സിന്ധു, കർഷകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.





Leave a Reply