June 28, 2026

ശ്രീനാരായണ ബാലവിഹാർ സ്‌കൂൾ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി രൂപീകരിച്ചു

0
WhatsApp Image 2026-06-28 at 7.22.16 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി, ശ്രീനാരായണ ബാലവിഹാർ സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷം ‘ സുവർണ്ണായനം’ത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗം പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കലാരാജ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് എം.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ പി.എൻ. ശിവൻ, കെ.ആർ. ജയരാജ്, പ്രഥമാധ്യാപിക കെ.ജി. മിധു, വി.കെ. ഷിബിൻ, അരവിന്ദ് സി.പ്രസാദ്, പി.എം. മനൂപ്, സ്മിത സന്തോഷ്, അജേഷ്‌കുമാർ സംസാരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷ പരിപാടികൾക്ക് രൂപംനൽകി.

ഭാരവാഹികൾ: പി.എൻ. ശിവൻ (ചെയർ), പി.എം. മനൂപ് (വർക്കിങ് ചെയർ), വി.കെ. ഷിബിൻ, കെ.ജി. അരുൺ, ടി.ആർ. അനിൽകുമാർ, സാബീഷ് ശിവൻ ( വൈസ് ചെയർ), കെ.ആർ. ജയരാജ് (ജന. കൺ), എം.കെ. രാജേഷ് (കൺ), ഇ.കെ. അജേഷ്‌കുമാർ, മോഹനൻ കാവുംപറമ്പിൽ, ടി.ജെ. അനൂപ്, ദേവരാജൻ (ജോ. കൺ), കെ.ജി. മിധു (ട്രഷ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *