കല്‍പ്പറ്റ ഗവൺമെന്റ് ആയുര്‍വ്വേദ ഹോസ്പിറ്റലില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു.
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ സി ഡി എസ്സിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവൺമെന്റ് ആയുര്‍വ്വേദ ഹോസ്പിറ്റലില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു
എല്ലാദിവസവും രോഗികളുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുക എന്നതാണ് സി ഡി എസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സൺ സനിതാ ജഗദീഷ് നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ടി.മണി അധ്യക്ഷത വഹിച്ചു.സി ഡി എസ് വൈസ് ചെയര്‍പേഴ്സ ആര്. ജയശ്രീ സ്വാഗതം പറഞ്ഞു.കൗസിലര്‍മാരായ ടി.കെ.രുഗ്മിണി,ബീന രതീഷ്,സി ഡി എസ് ചെയര്‍പേഴ്സൺ സഫിയ അസീസ് എന്നിവര്‍ സംസാരിച്ചു.





Leave a Reply