July 15, 2026

അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം: കെ.എസ്.ടി.എഫ്

0
IMG-20190205-WA0021
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: -സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിൽ യഥാസമയം സ്ഥിര അധ്യാപകരെ നിയമിക്കണമെന്നും എയ്ഡഡ് സ്കൂളുകളിൽ നിയമിതരായ അധ്യാപകർക്ക് നിയമനാംഗീകരം നൽകൽ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട്  (കെ.എസ്.ടി.എഫ്) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ  നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ, പ്രതിഭകളെ ആദരിക്കൽ, പ്രമേയങ്ങൾ അവത രിപ്പിക്കൽ ,സംഘടനാ ചർച്ച, എന്നിവയും സംലടിപ്പിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ്, കെ.എ, ആന്റണി മാസ്റ്റർ, കെ.എസ്.ടി.എഫ് സംസ്ഥാന സെക്രട്ടറി വി.എം ജോസഫ്., ജില്ലാ സെക്രട്ടറിമാരായ ജോയി തോമസ് ,അനുപ് ഫിലിപ്പ് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ ബി പൂക്കൊമ്പിൽ, വി.എസ് ചാക്കോ, മണി മാസ്റ്റർ, ബിനി, ജീന ,ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *