July 21, 2026

വി. എസ്. അനുസ്മരണം സംഘടിപ്പിച്ചു

0
IMG_20260721_134337
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സി.പി.ഐ.എം പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച വി. എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗവും ഏരിയയുടെ കീഴിലുള്ള ബ്രാഞ്ചുകളിലും ലോക്കൽ കമ്മിറ്റി ഓഫിസുകളിലും പതാക ഉയർത്തലും നടത്തി. പുൽപ്പള്ളി അഴീക്കോടൻ മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മധു ഉദ്ഘാടനം ചെയ്തു. ഇ. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രുഗ്മിണി സുബ്രഹ്‌മന്യൻ, എം. എസ്. സുരേഷ് ബാബു, സജി മാത്യു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി സ്വാഗതവും പി. ജെ. പൗലോസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *