July 23, 2026

മഹിളാ കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർമാർക്ക് ട്രെയിനിങ് നടത്തി

0
IMG_20260723_172330
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്, മണ്ഡലം തലത്തിലുള്ള സോഷ്യൽ മീഡിയ കോർഡിനേറ്റർമാർക്കായി കൽപ്പറ്റ ഡിസിസിയിൽ വച്ച് ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ മീനാക്ഷി രാമൻ, മേഴ്സി സാബു, ബിന്ദു ഒ.ജെ, ജനറൽ സെക്രട്ടറിമാരായ സന്ധ്യാ ലിഷു, ബിന്ദു സജീവ്, ഷിജി വിൻസന്റ്, ബ്ലോക്ക് പ്രസിഡന്റുമാരായ ബീന സജി, ഗിരിജ മോഹൻദാസ് എന്നിവരും ജില്ലാ ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *