മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച തടവുകാരി മരിച്ചു
മാനന്തവാടി: മാനന്തവാടി ജില്ലാ ജയിലിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച തടവുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. തൃശിലേരി ചേക്കോട്ട് ഉന്നതിയിലെ പ്രിയയാണ് മരണപ്പെട്ടത്. വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ മോഷണക്കേസിൽ അറസ്റ്റിലായ ഇവർ ജൂലൈ 19 മുതൽ ജില്ലാ ജയിലിൽ റിമാണ്ടിൽ കഴിഞ്ഞ് വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ജയിലിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ സങ്കടങ്ങളോ അനുഭവപ്പെടുമ്പോൾ സഹായം തേടാൻ താഴെ പറയുന്ന സൗജന്യ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ: 1056 അല്ലെങ്കിൽ 0471 2552056





Leave a Reply