July 26, 2026

കോണ്‍ഗ്രസ് ഭവനപദ്ധതി: കുന്നമ്പറ്റയിലെ നിര്‍മ്മാണ ഭൂമി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു

0
IMG_20260726_104906
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ച കുന്നമ്പറ്റയിലെ ഭൂമി പ്രിയങ്കാ ഗാന്ധി എം പി സന്ദര്‍ശിച്ചു. കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രിയങ്ക കുന്നമ്പറ്റയിലെത്തിയത്. തുടര്‍ന്ന് ദുരന്തത്തില്‍ പരിക്കേറ്റ് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെയും അവർ സന്ദർശിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം മന്ത്രി എ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ് എംഎൽഎ, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് എന്നിവരുമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *