പടിഞ്ഞാറത്തറയിൽ ‘കനിപന്തൽ’ പദ്ധതിക്ക് തുടക്കമായി
പടിഞ്ഞാറത്തറ: കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളയും ചേർന്ന് നടപ്പിലാക്കുന്ന ‘കനിപന്തൽ ഇനി വിദ്യാലയങ്ങളിലും’ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ. കെ. നിർവഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത, വാർഡ് മെമ്പർമാരായ ശ്രീജിത്ത്, ശിൽപ, കൃഷി ഓഫീസർ ആര്യ, പ്രിൻസിപ്പൽ റഷീദ്, പി.ടി.എ. പ്രസിഡന്റ് ശ്രീനി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply