July 27, 2026

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ വീതം ലഭ്യമാക്കാൻ നടപടി: ടി. സിദ്ദിഖ്

0
IMG_20260727_214255
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതം നൽകുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ടി. സിദ്ദിഖ് അറിയിച്ചു. മൈക്രോ പ്ലാൻ പ്രകാരം മുൻപ് വെവ്വേറെ തുകകളാണ് കുടുംബങ്ങൾക്ക് ലഭിച്ചിരുന്നതെങ്കിൽ, പുതിയ തീരുമാനത്തോടെ എല്ലാവർക്കും ഒരേപോലെ രണ്ട് ലക്ഷം രൂപ ലഭ്യമാകും. ഇത് ദുരന്തബാധിതർക്ക് സ്വന്തം ജീവിതം പുനഃക്രമീകരിക്കാൻ സഹായകരമാകുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും, ബാധിതരെ ചേർത്തുനിർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൽപ്പറ്റയിൽ വ്യക്തമാക്കി. ബാക്കി തുക അനുവദിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്നും, ഇതുസംബന്ധിച്ച റിപ്പോർട്ടും വിഷയവും നാളത്തെ യോഗത്തിൽ ചർച്ച ചെയ്ത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *