August 3, 2026

പുഴയിലെ കുത്തൊഴുക്കിൽ അകപ്പെട്ട് പശുവും പശുക്കിടാവും; രക്ഷകരായി അഗ്നിരക്ഷാസേന

0
WhatsApp Image 2026-08-03 at 5.51.57 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പുഴയിലെ കുത്തൊഴുക്കിൽ അകപ്പെട്ട പശുവിനെയും പശുകിടാവിനെയും അഗ്നിരക്ഷാസേന രക്ഷപെടുത്തി. മക്കിക്കൊല്ലി ആടിയാനൽ വീട്ടിൽ ബിജുവിന്റെ പശുവിനെയും പശുകിടവിനെയുമാണ് രക്ഷിച്ചത്. മക്കികൊല്ലിയെന്ന സ്ഥലത്ത് കുത്തൊഴുക്കുള്ള പുഴയിൽ പശുവും പശുകിടാവും അകപെടുകയായിരുന്നു. തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി പുഴയിൽ ഇറങ്ങി പശുവിനെയും കിടാവിനെയും സുരക്ഷിതമായി കരക്ക് എത്തിക്കുകയായിരുന്നു.

മാനന്തവാടി സ്റ്റേഷൻ ഓഫീസർ (ജിആർ) സുരേഷ് കുമാർ ടിയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയുടെ സ്ക്യൂബ ഡൈവർമാരായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനു എം ബിയും അജിൽ കെയുമാണ് സാഹസികമായി പശുവിനെ കരക്കെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം പി, രജീഷ് കെ, ആസിഫ് ഇ കെ, അജിൽ കെ, ഹോം ഗാർഡ് മാരായ ബാബുമോൻ ഇ ജെ, ജോബി പി യു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *