ഫണ്ട് വെട്ടിക്കുറച്ചതിൽ എൽഡിഎഫ് പ്രതിഷേധം; തദ്ദേശസ്ഥാപനങ്ങളിൽ സമരജ്വാല
കൽപ്പറ്റ: തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ പഞ്ചായത്തുകളിലേക്ക് എൽഡിഎഫ് മാർച്ച്. ജനപ്രതിനിധികളും ബഹുജനങ്ങളും അണിനിരന്നു. എൽഡിഎഫ് സർക്കാർ ഒടുവിൽ അവതരിപ്പിച്ച ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ 10,169 കോടി രൂപ വകയിരുത്തിയപ്പോൾ യുഡിഎഫ് സർക്കാർ പുതുക്കിയ ബജറ്റിൽ 1533.55 കോടി രൂപ വെട്ടിക്കുറച്ചു. നഗരസഭകൾക്ക് 222.69 കോടിയുടെയും ത്രിതല പഞ്ചായത്തുകൾക്ക് 741.51 കോടി രൂപയുടെയും കുറവുണ്ടായി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ പൂർണമായും നിലയ്ക്കുന്ന നിലയാണ്.

കൽപ്പറ്റ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി മണി അധ്യക്ഷനായി. വി ഹാരിസ്, കെ സുഗതൻ, എസ് സൗമ്യ, സി കെ നൗഷാദ്, ഷാജി ചെറിയാൻ, അനിൽ, മാത്യു, പി കെ ബാബുരാജ്, പി എം ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പി കെ അബു സ്വാഗതവും പി വിശ്വനാഥൻ നന്ദിയും പറഞ്ഞു.
മേപ്പാടി പഞ്ചായത്ത് ഓഫീസ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സി ജെ ജെയിംസ് അധ്യക്ഷനായി. ചന്തക്കുന്ന് നജീബ്, കെ കെ സഹദ്, എൻ ഡി സാബു, പി ടി മൻസൂർ, എ ബാലചന്ദ്രൻ, അജ്മൽ സാജിദ് എന്നിവർ സംസാരിച്ചു. കെ വിനോദ് സ്വാഗതവും സി സഹദേവൻ നന്ദിയും പറഞ്ഞു.

മീനങ്ങാടിയിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു. പി വാസുദേവൻ അധ്യക്ഷനായി. ബീനാ വിജയൻ, ഇ ഐ ജോർജ് എന്നിവർ സംസാരിച്ചു. വി എ അബ്ബാസ് സ്വാഗതവും പി വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
പുൽപ്പള്ളിയിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി ജെ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. സജി മാത്യു അധ്യക്ഷനായി. എം എസ് സുരേഷ് ബാബു, ബിന്ദു പ്രകാശ്, എൻ യു വിൽസൻ, കെ എ സ്കറിയ എന്നിവർ സംസാരിച്ചു. സി കെ ശിവദാസൻ സ്വാഗതവും ബെന്നി കുറുമ്പാലക്കോട്ട് നന്ദിയും പറഞ്ഞു.





Leave a Reply