August 6, 2026

ലോക മുലയൂട്ടൽ വാരം: പുൽപ്പള്ളിയിൽ തെരുവുനാടകം സംഘടിപ്പിച്ചു

0
IMG_20260806_140358
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് ഐ സി ഡി എസ് പനമരം അഡീഷണൽ പ്രോജക്ടിന്റെ നേതൃത്വത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു. പുൽപ്പള്ളി സി എച്ച് സി കോമ്പൗണ്ടിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രോജക്ടിനു കീഴിലെ അങ്കണവാടി വർക്കർമാരാണ് നാടകം അവതരിപ്പിച്ചത്. ചടങ്ങിൽ ഐ സി ഡി എസ് പനമരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ലീഷ്മ വൈ. പി., പുൽപ്പള്ളി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *