പ്ലാസ്റ്റിക്ക് പതാകകൾ വേണ്ട; സ്വാതന്ത്ര്യദിനാഘോഷത്തിന് ഹരിത പ്രോട്ടോകോൾ
കൽപ്പറ്റ: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങളും പൊതു ജനങ്ങളും ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. ദേശീയ പതാകയുടെ മഹത്വവും പരിസ്ഥി സംരക്ഷണം ഉറപ്പാക്കുന്നതിനായി പ്ലാസ്റ്റിക് നിർമ്മിതദേശീയ പതാകകളുടെയും, പ്ലാസ്റ്റിക് കൊടിതോരണങ്ങളുടെയും വിതരണം, വിൽപ്പന, ഉപയോഗം എന്നിവക്കെതിരെ ജില്ലയിൽ കർശനമായ പരിശോധന നടത്തും.
ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 (2021, 2022 ലെ ഭേദഗതികളോടെ) പ്രകാരം കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ചതോ മെഷീൻ നിർമ്മിതമായോ തയ്യാറാക്കിയ ദേശീയ പതാകകൾ ഉപയോഗിക്കാം. ദേശീയ പതാകയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ദുരുപയോഗം ചെയ്യുകയോ നിലത്തു വലിച്ചെറിയുന്ന നിലയിൽ പൗരന്മാർ പെരുമാറാൻ പാടില്ല.
പ്ലാസ്റ്റിക് ദേശീയ പതാകകളും, പ്ലാസ്റ്റിക് കൊടി തോരണങ്ങളും നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നതിനെതിരെ ജില്ലാ എൻഫോഴ്സ്ഡിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തും. നിയമലംഘനം നടത്തുന്നത് കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002, ഖരമാലിന്യ ചട്ടങ്ങൾ 2026 എന്നീനിയമങ്ങൾ പ്രകാരം വസ്തുക്കൾ പിടിച്ചെടുക്കുകയും നിയമാനുസൃത പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. ഗുരുതരമായ നിയമലംഘനം നടത്തുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശനമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ ശുചിത്വമിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു





Leave a Reply