വ്യാപാരി ദിനത്തിൽ സീനിയർ പ്രവർത്തകർക്ക് സ്നേഹാദരവ്
കൽപ്പറ്റ: വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 83 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട സീനിയർ സംഘടനാ പ്രവർത്തകരെ ആദരിച്ചു. മെമെന്റോ നൽകിയാണ് സീനിയർ പ്രവർത്തകരെ ആദരിച്ചത്.
ഏകോപന സമിതിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട ചീരാൽ യൂണിറ്റിലെയും പെരിക്കല്ലൂർ യൂണിറ്റിലെയും രണ്ട് വ്യാപാരികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ ധനസഹായ വിതരണം നിർവഹിച്ചു.
മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ അംഗങ്ങളുടെയും യൂണിറ്റ് തല ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബാപ്പു ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, സി.വി. വർഗീസ്, മാത്യു മത്തായി, ആതിര, സി. രവീന്ദ്രൻ, വി.ഡി. ജോസ്, എം. മുജീബ്, പി.കെ. അബ്ദുറഹിമാൻ, ഇ. ഹൈദ്രു, കെ.കെ. അമ്മദ് ഹാജി, എം.കെ. നാസർ, എൻ.പി. ഷിബി, താരീഖ് അൻവർ, ടി.പി. ഓമനക്കുട്ടൻ, അഷ്റഫ് കൊട്ടാരം, ടി.കെ. അബ്ദുൽ ഖാദർ, നജീബ് പൂങ്ങാടൻ, സുബൈർ അത്തിലൻ, സി. അബ്ദുൽ റഷീദ്, അസ്ലം ബാവ, എൻ.വി. അനിൽകുമാർ, ഷൈജൽ കുന്നത്ത്, ജലീൽ മൂലംകാവ്, ഗോപൻ, ഷൈജൽ കൽപ്പറ്റ, ഐ.എ. ജെയിംസ് എന്നിവർ സംസാരിച്ചു.





Leave a Reply