August 17, 2026

റോഡിലെ കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്; അപകടങ്ങൾ തുടർക്കഥയാവുന്നു

0
IMG_20260817_103719
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: റോഡിലെ കുഴിയിൽ വീണ് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളമുണ്ട ചെറുകര സ്വദേശി ഐക്കരോട്ടുപറമ്പിൽ നിർമ്മലിനാണ് കൈക്ക് പരിക്കേറ്റത്. മാനന്തവാടി – നിലമ്പൂർ റോഡിലെ നടക്കലിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് നിർമ്മൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഈ ഭാഗത്ത് റോഡിലെ കുഴിയിൽ വീണ് നിരവധി പേരാണ് പ്രതിദിനം അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാലുപേർക്കാണ് ഇവിടെ കുഴിയിൽ വീണ് പരിക്കേറ്റത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *