August 17, 2026

ജനറേറ്റീവ് എ.ഐ. ശിൽപ്പശാല സംഘടിപ്പിച്ചു

0
IMG_20260817_122700
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആർ.എൻ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബെംഗളൂരുവുമായി സഹകരിച്ച് “എ.ഐ. ഫോർ ഫ്യൂച്ചർ മാനേജർസ്: വർക്കിംഗ്‌ സ്മാർട്ടർ വിത്ത്‌ ജനറേറ്റീവ് എ.ഐ.” എന്ന വിഷയത്തിൽ ഏകദിന ഇന്ററാക്ടീവ് ശിൽപ്പശാല സംഘടിപ്പിച്ചു. കോളേജിലെ ചിത്രശാലയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രഫ. ഡോ. ദിലീപ് എം. ആർ. ഉദ്ഘാടനം ചെയ്തു. മാറുന്ന തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികൾ സാങ്കേതിക നൈപുണ്യങ്ങൾ വികസിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ബെംഗളൂരു ആർ.എൻ.എസ്.ഐ.ടി.യിലെ എം.ബി.എ. വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അഞ്ജലി കെ. വി. ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. ജനറേറ്റീവ് എ.ഐ.യുടെ സാധ്യതകൾ, മാനേജ്‌മെന്റ് മേഖലയിലെ പ്രയോഗങ്ങൾ, വിവിധ എ.ഐ. ഉപകരണങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവയിൽ ക്ലാസുകൾ നടന്നു. കൊമേഴ്‌സ് വിഭാഗത്തിലെ പ്രഫ. രാജു തോമസ് കോ-ഓർഡിനേറ്ററായ പരിപാടിക്ക് പ്രഫ. വിമ്യ കെ. പി., പ്രഫ. ഡോ. കോശി സി. ജെ., പ്രഫ. സവരുൺ സെബാസ്റ്റ്യൻ, പ്രഫ. ലിബിന ബാബു, പ്രഫ. ജിൻസി പി. വി. എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യ നേരിട്ട് മനസ്സിലാക്കാനും സംശയങ്ങൾ ദുരീകരിക്കാനും ശിൽപ്പശാല ഉപകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *