August 17, 2026

വന്ദേമാതരത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല: യുവമോർച്ച പ്രതിഷേധിച്ചു

0
IMG_20260817_101350
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്ന കേരള മുഖ്യമന്ത്രിയുടേയും കോൺഗ്രസ് നേതൃത്വത്തിന്റേയും നിലപാട് അംഗീകരിക്കാനാവില്ലെന്ന് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം പറഞ്ഞു. വന്ദേമാതരത്തെ അപമാനിക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന് ശേഷം പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും വന്ദേമാതരം മുഴുവനായി ആലപിക്കുകയും ചെയ്തു.

 

ചടങ്ങിൽ യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ശ്രീജിത്ത് കണിയാരം അധ്യക്ഷത വഹിച്ചു. ബി.ജെ.പി പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ, സംസ്ഥാന കൗൺസിലർ കെ. ജയേന്ദ്രൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിധീഷ് ലോകനാഥ്, ദിലീപ് കണിയാരം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രൂപേഷ് പിലാക്കാവ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാഗിൽ പി.ജി, എസ്.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ്. ശരത് കുമാർ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശോഭ ഷാജി, ഷംജിത്ത് ഇ.ബി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *